കോട്ടയം കൂട്ടായ്മ സലാലയിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range കോട്ടയം കൂട്ടായ്മ സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു
സലാല: കോട്ടയം ജില്ലക്കാരുടെ സലാലയിലെ കൂട്ടായ്മ 'ക്ലബ്ബ് ഫോർ എൽ കോട്ടയം' സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. സിൽവർ ഡയമണ്ട് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എം.എൻ.സജയ് അധ്യക്ഷതവഹിച്ചു. ഡോ:കെ.സനാതനൻ ഉദ് ഘാടനം ചെയ്തു. ഡോ: അബൂബക്കർ സിദ്ദീഖ് ആശംസകൾ നേർന്നു.
അത്തപ്പുക്കളം, മാവേലി എഴുന്നുള്ളത്ത്, വടംവലി വിവിധ ഓണക്കളികൾ, ഓണസദ്യ എന്നിവ നടന്നു. സൗമ്യ ചിന്റു സ്വാഗതവും ഉഷബിജു നന്ദിയും പറഞ്ഞു.കുടുംബങ്ങൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.