ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

മസ്കത്ത്: റോഡിൽ അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്ന് ട്രക്ക് ഡ്രൈവർമാർക്ക് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഗതാഗത സുരക്ഷാ ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ ബോധവത്കരണ വിഡിയോയിലൂടെയാണ് നിർദേശം.ഒമാനിലെ മരുഭൂമി, മലയോര റോഡുകളിൽ ഭാരവാഹനങ്ങൾ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അപകടസാധ്യതകളാണ് വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നത്.

ട്രക്കുകളിൽ അമിതഭാരം കയറ്റുന്നത് വാഹനത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.രാത്രികാല യാത്രയിൽ പിൻവശത്തെ ലൈറ്റുകൾ തകരാറിലാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നതും മറ്റു വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും അപകടസാധ്യത വർധിപ്പിക്കും.

റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഗതാഗത നിയമങ്ങളും പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷിതമായ ഡ്രൈവിങ് ഓരോ ട്രക്ക് ഡ്രൈവറുടെയും ഉത്തരവാദിത്തമാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Royal Oman Police issues warning to truck drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.