ഹലാൽ സർട്ടിഫിക്കറ്റ്; നിബന്ധന കർശനമാക്കി ഒമാൻ
മസ്‌കത്ത്: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനയുമായി ഒമാൻ. 2027 ജൂലൈ 1 മുതൽ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ അംഗീകരിക്കാത്ത സ്ഥാപനങ്ങൾ നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ലയെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ അധികൃതർ വ്യക്തമാക്കി.
ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർ വിതരണക്കാരുമായും ഉത്ഭവ രാജ്യത്തെ സർട്ടിഫിക്കേഷൻ സ്ഥാപനങ്ങളുമായും നേരത്തെ തന്നെ ആവശ്യമായ നടപടികൾ പൂർത്തിയാക്കണം. നിശ്ചിത സമയപരിധിക്ക് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിന് എഫ്എസ്‌ക്യുസിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
അംഗീകാരത്തിനായി അപേക്ഷിക്കുന്നതിനും നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും സർട്ടിഫിക്കേഷൻ സ്ഥാപനങ്ങൾക്ക് designations@mafwr.gov.om എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് സർട്ടിഫിക്കേഷൻ സ്ഥാപനത്തിന് അംഗീകാരമുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇറക്കുമതിക്കാരുടെ ഉത്തരവാദിത്തമാണ്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമായി ഇടപെടുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തികമോ കരാർപരമോ ആയ നഷ്ടങ്ങൾക്ക് കേന്ദ്രം ഉത്തരവാദിയായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.