കാലാവധി കഴിഞ്ഞ എഴുന്നൂറിലധികം ഉൽപന്നങ്ങൾ പിടിച്ചെടുത്തു

മസ്‌കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ആദമിൽ വാണിജ്യ സ്ഥാപനത്തിൽ നിന്ന് കാലാവധി കഴിഞ്ഞ 703 ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. ഡിറ്റർജന്റുകൾ, കോസ്മെറ്റിക്സ് അക്സസറികൾ, പേഴ്സണൽ കെയർ സാധനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങളാണ് അതോറിറ്റി പിടിച്ചെടുത്തത്. ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദാഖിലിയ ഗവർണറേറ്റിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് വിപണിയിൽ നടത്തിവരുന്ന കർശനമായ പരിശോധനയുടെ ഭാഗമായാണ് ഈ നടപടി. കാലാവധി കഴിഞ്ഞ സാധനങ്ങൾ വിപണിയിൽ വിൽക്കുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനായി ഇവയെല്ലാം ഉദ്യോഗസ്ഥർ കണ്ടുകെട്ടി. ഉപഭോക്തൃ സംരക്ഷണ നിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ച സ്ഥാപനത്തിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി സി.പി.എ അറിയിച്ചു.

Tags:    
News Summary - Over 700 expired products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.