Posted On
date_range Updated On
date_range അൽ വുസ്തയിലും തെക്കൻ ശർഖിയയിലും വികസന പദ്ധതികൾ വിലയിരുത്തി സുൽത്താൻ ഹൈതം
മസ്‌കത്ത്: അൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് വികസന പദ്ധതികൾ നേരിട്ട് വിലയിരുത്തി. വിവിധ മേഖലകളിലെ വികസന-ആധുനികവൽക്കരണ പദ്ധതികളുടെ പുരോഗതി തുടർച്ചയായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് സുൽത്താന്റെ സന്ദർശനം.
വിലായത്തുകളുടെ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം പ്രദേശങ്ങളിലെ പ്രകൃതി, വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായ വികസന, സാമൂഹിക സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് സന്ദർശനത്തിലൂടെ ഊന്നൽ നൽകിയത്.
ഗവർണറേറ്റുകൾ തമ്മിലുള്ള സമതുലിതമായ വികസനം ഉറപ്പാക്കുന്നതിനും ഓരോ പ്രദേശത്തിന്റെയും വിഭവങ്ങളും സാധ്യതകളും ദേശീയ വികസനപ്രക്രിയയിൽ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രാധാന്യവും സന്ദർശനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.