മസ്കത്ത്: കഴിഞ്ഞദിവസം റെക്കോഡ് ഇടിവ് രേപ്പെടുത്തിയ ഇന്ത്യൻ രൂപയുടെ മൂല്യം തിരിച്ചുകയറുന്നു. ബുധനാഴ്ച 92.15 ൽ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യൻ രൂപ വ്യാഴാഴ്ച ഒരു ഡോളറിനു 91.58 എന്ന നിരക്കിൽ വ്യാപാരം അവസാനിച്ചു.
വ്യാഴാഴ്ച 91.38 ൽ വ്യാപാരം തുടങ്ങിയ രൂപ 91.65 വരെ പോയിരുന്നു. വ്യാഴാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകൾ 236.75 ആണ് ഒരു ഒമാനി റിയാലിനു കൊടുത്തത്. ബുധനാഴ്ച ഇതു 238.15 ആയിരുന്നു.
ഫെബ്രുവരി അവസാനത്തെ കണക്കു പ്രകാരം 723 ബില്യൺ അമേരിക്കൻ ഡോളറാണ് ആർ.ബി.ഐയുടെ കൈവശമുള്ളത്. രൂപയുടെ വില ക്രമതീതമായി തകരുമ്പോൾ ആർ.ബിഐ ധാരാളം ഡോളർ കമ്പോളത്തിൽ വിറ്റഴിച്ചു തകർച്ച തടയാറാണ് പതിവ്. വ്യാഴാഴ്ച ആർ.ബി.ഐ ശക്തമായി കമ്പോളത്തിൽ ഇടപെട്ടതോടെയാണ് രൂപ കര കയറിയത്. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് പല തരത്തിൽ ഭീഷണിയാവുന്നുണ്ട്.
ക്രൂഡ് ഓയിൽ വില ബാരലിനു 83 വരെ എത്തിയതും ജി.സി.സിയിലെ അസമാധാനവും ഇന്ത്യൻ രൂപയുടെ തകർച്ചക്ക് കാരണമായി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ധന വരവ് കുറഞ്ഞതും രൂപയുടെ മൂല്യം താഴാനിടയാക്കിയിരുന്നു.ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും വഹിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിങ് ഗതാഗതം സ്തംഭിച്ച നിലയിലാണ്.ഈ തന്ത്രപരമായ പാത ദീർഘനാൾ അടച്ചിടുന്നത് ക്രൂഡ് ഓയിൽ വില ഉയർത്താനും രൂപയുടെ മൂല്യം താഴാനും കാരണമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.