അൽ ഖൂദ് റവാബി മെഡികെയർ പുതിയ ആരോഗ്യ പരിരക്ഷാ പാക്കേജ് പ്രഖ്യാപന വാർത്താസമ്മേളനത്തിൽ നിന്ന്

ഒമ്പത് റിയാലിന്റെ സമ്പൂർണ ആരോഗ്യ പാക്കേജുമായി റവാബി മെഡി കെയര്‍; വിസ മെഡിക്കല്‍ സേവനങ്ങൾ അടുത്ത മാസത്തോടെ

അൽ ഖൂദ്: അൽ ഖൂദ് സെവനിലെ റവാബി മെഡികെയർ പുതിയ ആരോഗ്യപരിരക്ഷാ പാക്കേജുകളും പ്രത്യേക മെഡിക്കൽ സേവനങ്ങളും പ്രഖ്യാപിച്ചു. ഏവർക്കും ഉന്നത നിലവാരത്തിലുള്ള വൈദ്യസഹായം, പ്രതിരോധ ആരോഗ്യ പരിശോധനകൾ, വിപുലമായ സ്പെഷ്യാലിറ്റി ചികിത്സകൾ എന്നിവ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താങ്ങാനാവുന്ന നിരക്കിൽ പതിവ് പരിശോധനകളും അത്യാവശ്യ ദന്ത പരിചരണ സേവനങ്ങളും നൽകാൻ ലക്ഷ്യമിട്ടുള്ള ഒമ്പതു റിയാലിന്റെ സമ്പൂർണ ആരോഗ്യ പാക്കേജും, സ്മൈൽ കെയർ ഡെൻ്റൽ ഓഫറുമാണ് അവതരിപ്പിച്ചത്.

സ്മാർട്ട് പാക്കേജിൽ 22-ൽ അധികം മെഡിക്കൽ പരിശോധനകളും സൗജന്യ കൺസൾട്ടേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ.സി.ജി, കൊളസ്ട്രോൾ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, കിഡ്നി ഫംഗ്ഷൻ ടെസ്റ്റുകൾ , തൈറോയ്ഡ്, പ്രമേഹ പരിശോധനകൾ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, അയൺ, കാൽസ്യം തുടങ്ങി ശരീരത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള സുപ്രധാന ടെസ്റ്റുകളെല്ലാം ഈ പാക്കേജിന്റെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.

പ്രത്യേക വന്ധ്യതാ ചികിത്സാ സേവനങ്ങളും റവാബി മെഡികെയർ പ്രഖ്യാപിച്ചു. സീനിയർ മെഡിക്കൽ പ്രൊഫഷണലുകളുടെ പിന്തുണയും ആധുനിക ഡയഗ്നോസ്റ്റിക് സൗകര്യങ്ങളുമുള്ള പുതിയ ക്ലിനിക്കൽ വിഭാഗം, പ്രത്യുൽപാദന സംബന്ധമായ ആരോഗ്യ പരിഹാരങ്ങൾ തേടുന്ന ദമ്പതികൾക്ക് സമഗ്രമായ പരിശോധനകളും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും.

നിലവിൽ ജനറൽ പ്രാക്ടീഷണർ, ഡെന്റൽ, ഗൈനക്കോളജി വിഭാഗങ്ങളിലാണ് പ്രധാനമായും ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നത്. പി.ഡി.ഒ മെഡിക്കൽ സേവനവും നിലവിൽ ലഭ്യമാണ്. പീഡിയാട്രിക് വിഭാഗം ഉടൻ ആരംഭിക്കും. വിസ മെഡിക്കല്‍ സേവനങ്ങളും അടുത്ത മാസത്തോടെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വിവിധ ഇൻഷുറൻസ് കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ റവാബി മെഡികെയറിൽ സ്വീകരിക്കുന്നുണ്ട്. ഇതിലൂടെ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് വിവിധ ചികിത്സാ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താനാകും. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി റവാബി മെഡികെയർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബർ 21ന് ക്ലിനിക്കിൽ നടക്കും. രക്തദാനത്തിന് സന്നദ്ധരായവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഡോ. കൃഷ്ണപ്രിയ, ഡോ. നാന്‍സി ഡിസൂസ, ഡോ. ബിഉല ജോസഫ്, പര്‍ച്ചേസ് മാനേജര്‍ മുഹമ്മദ് ഫായിസ്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈശാഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Rawabi Medicare Launches 9 Omani Riyal Health Package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.