റോയൽ ആർമി ഓഫ് ഒമാൻ (ആർ.എ.ഒ) മ്യൂസിക് ബാൻഡ്
മസ്കത്ത്: യുനൈറ്റഡ് കിംഗ്ഡത്തിലെ സ്കോട്ട്ലൻഡിൽ നടന്ന ലോക ഇൻഫൻട്രി ആൻഡ് മിലിട്ടറി ഡിസിപ്ലിൻ മത്സരത്തിൽ റോയൽ ആർമി ഓഫ് ഒമാൻ (ആർ.എ.ഒ) മ്യൂസിക് ബാൻഡ് ഒന്നാം സ്ഥാനം നേടി.
സംഗീതോപകരണങ്ങൾ വായിക്കുന്നതിനുള്ള ഡംബാർടൺ മത്സരത്തിൽ ആർ.എ.ഒ ബാൻഡ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 128 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
വേൾഡ് ബാഗ്പൈപ്സ് ആൻഡ് ഡ്രംസ് മത്സരത്തിൽ ഒമാൻ മുന്നിലെത്തിയതായും ഇൻഫൻട്രി, മിലിട്ടറി ഡിസിപ്ലിൻ ഇനത്തിൽ ഒന്നാം സ്ഥാനവും സംഗീതോപകരണങ്ങൾ വായിക്കുന്നതിനുള്ള മത്സരത്തിൽ അഞ്ചാം സ്ഥാനവും നേടിയതായി ആർ.എ.ഒ മ്യൂസിക് ബാൻഡ് ഡയറക്ടർ കേണൽ അഹമ്മദ് സലിം അൽ ഷുകൈരി പറഞ്ഞു. ഈ വിജയങ്ങൾ വരാനിരിക്കുന്ന ഗ്ലാസ്ഗോയിലെ ലോക സംഗീത മത്സരത്തിലേക്ക് ആർ.എ.ഒ ബാൻഡിന് ശക്തമായ പ്രോത്സാഹനമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.