മത്ര: മത്ര കോട്ടണ്‍ ഹൗസില്‍ ജോലിചെയ്യുന്ന ഷിബു സൗഹൃദ നോമ്പിലാണ്. തുടർച്ചയായ രണ്ടാം വർഷമാണ് ഷിബു നോെമ്പടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മുഴുവൻ നോമ്പും പിടിച്ചു. ഈ വര്‍ഷവും മുഴുവൻ നോമ്പും അനുഷ്ഠിക്കണമെന്നാണ് ആഗ്രഹം. കൂടെ ജോലി ചെയ്യുന്നവരും ഒന്നിച്ച് താമസിക്കുന്നവരും നോെമ്പടുക്കുന്നതാണ് പ്രചോദനമായത്. ആദ്യത്തെ രണ്ടു ദിവസം നേരിയ പ്രയാസമനുഭവിച്ചെങ്കിലും പിന്നീട് ശീലമായി. അന്യരുടെ ദുഃഖവും പ്രതികൂല ജീവിതാവസ്ഥകളും മനസ്സിലാക്കാന്‍ നോമ്പ് ഉപകരിക്കുന്നു.
വിഭവങ്ങളൊത്തിരി ഉണ്ടായിട്ടും വിശപ്പറിയാന്‍ മനസ്സ് പാകപ്പെടുത്തുക എന്നത് ഉദാത്തമായ സംസ്കാരമാെണന്നതാണ് നോമ്പ് പകര്‍ന്നുനല്‍കിയ സന്ദേശമെന്നും ഷിബു പറയുന്നു. അന്യോന്യം അറിയലും പങ്കുവെക്കലുമാണ് ജീവിതം. കണ്ണൂര്‍ പെരളശ്ശേരി കൊട്ടം സ്വദേശിയാണ് ഇദ്ദേഹം. കൂട്ടുകാര്‍ അത്താഴം കഴിച്ച് നോമ്പ് പിടിക്കാന്‍ തുടങ്ങുന്നതുമുതല്‍ വ്രതവിരാമം വരെ അവരെപ്പോലെ അന്നപാനീയങ്ങള്‍ ഒഴിവാക്കി ഷിബുവും അവരിലൊരാളായി കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.