Posted On
date_range Updated On
date_range ‘രാജ്പഥ്’: ഒമാനില്‍ എട്ട് കേന്ദ്രങ്ങളില്‍
മസ്കത്ത്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഒമാനിലെ എട്ടു കേന്ദ്രങ്ങളില്‍ ‘രാജ്പഥ്’ എന്ന പേരില്‍ റിപ്പബ്ലിക് വിചാരം പരിപാടികള്‍ സംഘടിപ്പിക്കും.
ഇന്ത്യയുടെ ചരിത്ര നാമങ്ങളെയും നിർമിതികളെയും മായ്ച്ചുകളയുകയും, ഭരണഘടന അനുഛേദങ്ങള്‍ കീഴ്മേല്‍ മറിയുകയും ചെയ്യുന്ന ഭരണകൂടവും ഇതിനെല്ലാം മൗനമാകുന്ന മാധ്യമങ്ങളും വാഴുന്ന കാലത്തു ചരിത്രത്തേയും ഭരണഘടനയേയും കുറിച്ചുള്ള അറിവും ജനാധിപത്യബോധവും വര്‍ധിപ്പിക്കുന്നതിനാണ് രാജ്പഥ് സംഘടിപ്പിക്കുന്നതെന്ന് കലാലയം ക്ലസ്റ്റര്‍ ഭാരവാഹികളായ ഖാസിം മഞ്ചേശ്വരം, അര്‍ഷാദ് മുക്കോളി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.