Posted On
date_range Updated On
date_range ന്യൂനമർദപാത്തി: ഒമാെൻറ വടക്കൻ ഗവർണറേറ്റുകളിൽ ശനിയും ഞായറും മഴക്ക് സാധ്യത
മസ്കത്ത്: ന്യൂനമർദ പാത്തി രൂപം കൊണ്ടതിെൻറ ഫലമായി ഒമാെൻറ വടക്കൻ ഗവർണറേറ്റുകളിൽ ശനി, ഞായർ ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെയുള്ള ശക്തമായ മഴയുണ്ടാകും. മുസന്ദം ഗവർണറേറ്റിൽ നിന്നാണ് മഴ തുടങ്ങുക. പിന്നീട് വടക്ക്, തെക്കൻ ബാത്തിന, മസ്കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ മേഖലകളിലേക്ക് മഴ വ്യാപിക്കും. വടക്ക് കിഴക്കൻ കാറ്റിെൻറ ഫലമായി രാജ്യത്തെ താപനിലയിൽ ചെറിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം തീരത്ത് കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടരമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മഴയിൽ മുൻ കരുതലുകൾ എടുക്കണമെന്നും വാദികളിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.