ഒമാൻ–ചൈന ബന്ധം പുതിയ ഘട്ടത്തിലേക്ക്; സുൽത്താൻ ഹൈതം
മസ്കത്ത്: ഒമാനും ചൈനയും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബെയ്ജിങ്ങിൽ നടത്തിയ ഔദ്യോഗിക ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവരികയാണ്. ചൈനീസ് കമ്പനികൾ ഒമാനിൽ നടത്തിയ നേരിട്ടുള്ള നിക്ഷേപം 33 ബില്യൺ യുവാനിലധികമായി. ഒമാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.
പുനരുപയോഗ ഊർജം, എ.ഐ, ഡിജിറ്റൽ സാങ്കേതികവിദ്യ, ബഹിരാകാശം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സംയുക്ത നിക്ഷേപ പദ്ധതികൾ വിപുലീകരിക്കാനും വ്യാപാരബന്ധം ശക്തിപ്പെടുത്താനും ഒമാൻ ലക്ഷ്യമിടുന്നു.ഇരു രാജ്യങ്ങളും തമ്മിൽ മുൻഗണനാ വ്യാപാര-നിക്ഷേപ കരാർ ഉണ്ടാക്കാനുള്ള താൽപര്യവും സുൽത്താൻ പ്രകടിപ്പിച്ചു. സാങ്കേതികവിദ്യ, ആരോഗ്യരംഗം, ഭക്ഷ്യസുരക്ഷ, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.ഒമാൻ വിഷൻ 2040, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതികൾ എന്നിവയിലൂടെ സാമ്പത്തിക വികസനത്തിലും ആഗോള വ്യാപാര ബന്ധങ്ങളിലും കൂടുതൽ സഹകരണം സാധ്യമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.