14 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് ഒമാനും ചൈനയും

മസ്കത്ത്: സാമ്പത്തിക, സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി 14 ധാരണാപത്രങ്ങളിലും സഹകരണ പ്രോട്ടോക്കോളിലും ഒപ്പുവെച്ച് ഒമാനും ചൈനയും. ചൈനീസ് സന്ദർശനത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കൽ.ഒമാൻ സെൻട്രൽ ബാങ്കും ചൈനീസ് പീപ്പിൾസ് ബാങ്കും തമ്മിലുള്ള പ്രാദേശിക കറൻസി കൈമാറ്റ കരാറാണ് പ്രധാനപ്പെട്ടത്. ഹരിത വികസനം, മാധ്യമം, വാർത്താവിനിമയം, ശാസ്ത്രം, സാങ്കേതികവിദ്യ, എ.ഐ, ബഹിരാകാശ ഗവേഷണം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വ്യവസായ നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതാണ് ധാരണാപത്രങ്ങൾ.ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉണക്ക ഈത്തപ്പഴത്തിന്റെ പരിശോധന, ക്വാറന്റൈൻ, ആരോഗ്യ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച സഹകരണ പ്രോട്ടോക്കോളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

Tags:    
News Summary - Oman and China sign 14 MoUs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.