ഒമാനിലെ അൽ ഹജർ പർവത നിരകളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത

മസ്കത്ത്: ഒമാനിലെ അൽ ഹജർ പർവത നിരകളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അൽ ഹജർ പർവത നിരകളുടെ ചിലഭാഗങ്ങളിൽ ക്യമുലസ് മേഘങ്ങളുടെ പ്രവർത്തനം തുടരുന്നതായി ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യത്യസ്ത തീവ്രതയിലായിരിക്കും മഴ കോരിച്ചൊരിയുക. ആലിപ്പഴവും വർഷി​ച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. പർവത മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകി. അതേസമയം ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മുദൈബി, ഇബ്രി, അൽ ജർദ, ഖുമൈറ, ദങ്ക്, നാസർ അൽ കൽബാനി എന്നിവിടങ്ങളിലാണ് ഇടിമിന്നലോടെ ശക്തമായ കാറ്റും മഴയും തുടരുന്നത്. ഷിനാസിലും സുഹാറിലും നേരിയ ചാറ്റൽ മഴയാണ് അനുഭവപ്പെട്ടത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മസ്‌കത്ത് ഗവർണറേറ്റിലെ മത്ര, വാദി കബീർ, സിദാബ് എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെ മൂടിക്കെട്ടിയ അന്തരീക്ഷമാണുണ്ടായിരുന്നത്. സമീപ ഗവർണറേറ്റുകളിൽ മഴ ശക്തമാകുന്നതിനിടെ മസ്‌കത്തിൽ താപനിലയിൽ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ ദോഫാർ അടക്കുമുള്ള ഗവർണറേറ്റുകളിലും മഴ കൂടുതലായി ലഭിക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - Rain with thunderstorms expected in Oman's Al Hajar Mountains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.