മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി രാജ്യത്ത് വെള്ളിയാഴ്ച മുതൽ മഴക്ക് സാധ്യത യുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുഅതോറിറ്റി ബുധനാഴ്ച പുറപ്പെടുവിച ്ച മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയോടെയുള്ള ശക്തമായ മഴക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ന്യൂനമർദ പാത്തി വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ഒമാനെ ബാധിക്കുക. മുസന്ദം ഗവർണറേറ്റിൽനിന്നാകും മഴയുടെ തുടക്കം. അൽ ബുറൈമി, അൽ ദാഹിറ, വടക്ക്-തെക്കൻ ബാത്തിന, അൽ ദാഖിലിയ, മസ്കത്ത്, വടക്ക്-തെക്കൻ ശർഖിയ ഗവർണറേറ്റുകളിലും മഴയുണ്ടാകും. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ഒമാൻ തീരത്ത് എല്ലായിടത്തും കടൽ പ്രക്ഷുബ്ധമായിരിക്കും.
തിരമാലകൾ ഒന്നര മീറ്റർ മുതൽ രണ്ടര മീറ്റർ വരെ ഉയരാനിടയുണ്ട്. മഴ സമയത്തും കടലിൽ പോകുേമ്പാഴും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യലോനി, ദുകം, ഹൈമ, മർമൂൽ, മഖ്ഷിൻ, മഹൂത്ത്, മസ്യൂന, തുംറൈത്ത്, ഖർനൽ ആലം, സമൈം തുടങ്ങിയ സ്ഥലങ്ങളിൽ മണൽകാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.