ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് രാത്രി മഴ പെയ്തേക്കും

മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച രാത്രി മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്‌കത്ത്, ദാഖിലിയ, വടക്കൻ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിലായിരിക്കും ശക്തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴയുണ്ടാകുക. ആലിപ്പഴവും വർഷിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Rain in different governorates of Oman tonight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.