???????????? ????????????????? ?????????????

ബ​ർ​ക്ക​യി​ൽ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം

മ​സ്​​ക​ത്ത്​: ‘അ​ൽ ബ​ർ​ക്ക​ത്ത്​’ ന്യൂ​ന​മ​ർ​ദ​ത്തി​​െൻറ ഫ​ല​മാ​യി ഒ​മാ​​െൻറ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ര​ണ്ടാം ദി​വ​സ​വും ശ​ക്​​ത​മാ​യ കാ​റ്റും മ​ഴ​യും. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ മ​ഴ തു​ട​ങ്ങി​യ​ത്. ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ബ​ർ​ക്ക, അ​വാ​ബി, ന​ഖ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ദാ​ഖി​ലി​യ, തെ​ക്ക​ൻ ശ​ർ​ഖി​യ മേ​ഖ​ല​ക​ളി​ലും ശ​ക്​​ത​മാ​യ മ​ഴ​യാ​ണ്​ പെ​യ്​​ത​ത്. ബ​ർ​ക്ക​യി​ൽ മ​ഴ​ക്കൊ​പ്പ​മെ​ത്തി​യ ശ​ക്​​ത​മാ​യ കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്​​ട​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. 

പ​ല കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ൾ ത​ക​ർ​ന്നു​പോ​യി. പാ​ർ​ക്കി​ങ്​ മേ​ൽ​ക്കൂ​ര​ക​ളും മ​തി​ലു​ക​ളു​മൊ​ക്കെ ഇ​ടി​ഞ്ഞ്​ കാ​റു​ക​ൾ​ക്ക്​ മു​ക​ളി​ലേ​ക്ക്​ വീ​ണു. ഷോ​റൂ​മു​ക​ളു​ടെ​യും ഒൗ​ട്ട്​​ലെ​റ്റു​ക​ളു​ടെ​യു​മെ​ല്ലാം ബോ​ർ​ഡു​ക​ളും ചി​ല്ലു​ക​ളും ത​ക​ർ​ന്നു​വീ​ണു. ന്യൂ​ന​മ​ർ​ദ​ത്തി​​െൻറ ഫ​ല​മാ​യു​ള്ള മ​ഴ ഇ​ന്നും തു​ട​രു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. 

Tags:    
News Summary - rain-barkka-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.