മസ്കത്ത്: വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികൾക്കും ക്വാറൻറീൻ നിർബന്ധമാണെന്ന് വിമാന കമ്പനികളുമായി ബന്ധപ്പെട്ടവർ ഒാർമിപ്പിച്ചു. ഏഴ് ദിവസമോ അതിൽ കുറവ് ദിവസത്തേക്കോ ഒമാനിലെത്തുന്നവരും ബ്രേസ്ലെറ്റ് ധരിക്കുകയും താമസസ്ഥലത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങളിലേക്ക് ഒമാനിൽ വരുന്നവർക്ക് നേരത്തേ ക്വാറൻറീൻ ഒഴിവാക്കി നൽകിയിരുന്നു. എന്നാൽ, കോവിഡിെൻറ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്.
ഒന്നുകിൽ യാത്രകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ കർശന നിബന്ധന ഏർപ്പെടുത്തുകയോ ആണ് വഴി. ഇൗ സാഹചര്യത്തിൽ വേണം, എല്ലാ യാത്രക്കാർക്കും ക്വാറൻറീൻ നിർബന്ധമാക്കിയതിനെ കാണാനെന്നും വിമാന കമ്പനികളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അഞ്ച്, ആറ് ദിവസം െഎസൊലേഷനിൽ ചെലവഴിച്ച് മടങ്ങുകയാണ് കുറഞ്ഞ ദിവസത്തേക്ക് വരുന്നവർക്കുള്ള വഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.