ഒമാനിൽ പൊതുഗതാഗത സംവിധാനം സെപ്​റ്റംബർ 27ന്​ പുനരാരംഭിക്കും

മസ്​കത്ത്​: ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്​റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന്​ ഗതാഗത വാർത്താ വിനിമയ വിവര സാ​േങ്കതിക വകുപ്പ്​ മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ്​ മന്ത്രാലയം ബസ്​ സർവീസ്​ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്​.


ഇൻറർസിറ്റി സർവീസുകളായിരിക്കും സെപ്​റ്റംബർ 27 മുതൽ ആരംഭിക്കുക. മസ്​കത്ത്​ നഗരത്തിലെ സർവീസുകൾ ഒക്​ടോബർ നാല്​ മുതലും സലാല നഗരത്തിലേത്​ ഒക്​ടോബർ 18 മുതലും ആരംഭിക്കും. സുഹാറിലെ സർവീസുകൾ സംബന്ധിച്ച അറിയിപ്പ്​ പിന്നീട്​ നൽകുമെന്നും അധികൃതർ അറിയിച്ചു.


ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കും. ബസുകൾ സർവീസ്​ തുടങ്ങു​േമ്പാഴും അവസാനിക്കു​േമ്പാഴും രോഗാണുമുക്​തമാക്കും. ഇൻറർസിറ്റി യാത്രക്കാരുടെ താപനില പപരിശോധിക്കുകയും ചെയ്യും. ബസ്​ യാത്രയിൽ ഉടനീളം എല്ലാവരും മുഖാവരണം ധരിക്കണം. ഇതോടൊപ്പം ബസിനുള്ളിൽ ഹാൻഡ്​ സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ചെയ്യും.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.