ലീഡേഴ്സ് ഫോറം സലാലയിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്‌താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ലീഡേഴ്സ് ഫോറം സലാലയിൽ സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു
സലാല: സലാലയിലെ ചെറുതും വലുതുമായ മുപ്പത്തിയഞ്ചിലധികം കൂട്ടായ്‌മകളുടെ പൊതു വേദിയായ ലീഡേഴ്സ് ഫോറം സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു. ആർട്ട് ഓഫ് സ്പൈസ് റസ്റ്റാറന്റിൽ നടന്ന ഇഫ്‌താറിൽ നൂറോളം പ്രതിനിധികൾ സംബന്ധിച്ചു. സുഹൃദ് സംഗമത്തിൽ കോഓഡിനേറ്റർ ഡോ. കെ. സനാതനൻ അധ്യക്ഷതവഹിച്ചു. കോഓഡിനേറ്റർ റസൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. മറ്റു കോഓഡിനേറ്റർമാരായ ഡോ. അബൂബക്കർ സിദ്ദീഖ്, സി.വി. സുദർശൻ, ഒ. അബ്‌ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.