ഇന്ത്യൻ സ്കൂൾ ഇബ്രി കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ ചടങ്ങിൽനിന്ന്
ഇബ്രി: ‘മാനവികതയെ നേർവഴിയിലേക്ക് നയിക്കാനുള്ള ദീപങ്ങളാകുക’ എന്ന തലക്കെട്ടിൽ ഇന്ത്യൻ സ്കൂൾ ഇബ്രിയിൽനിന്ന് കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിച്ചു.
അധ്യാപകർ, മാതാപിതാക്കൾ എന്നിവർ സംബന്ധിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ഇബ്രി കിന്റർഗാർട്ടൻ മുൻ സൂപ്പർവൈസർ മെഹ്നാസ് ഹംദാനി ബഹ്റാം
മുഖ്യാതിഥിയായി. ഒമാന്റെയും, ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തിനുശേഷം സ്കൂൾ കോർ ആലപിച്ച പ്രാർഥന ഗാനത്തോടെ ചടങ്ങിന് തുടക്കമായി. മുഖ്യാതിഥിയും സ്കൂൾ മാനേജ്മെന്റ് അംഗങ്ങളും പ്രിൻസിപ്പലും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് നവീൻ വിജയകുമാർ ചടങ്ങിന് ആശംസ നേർന്നു. വിനീത രഞ്ജിത്ത്, ജെൻസി ശാന്തികല എന്നിവർ ചേർന്ന് സദസ്സിലേക്ക് വിദ്യാർഥികളെ ആനയിച്ചു.
വിദ്യാർഥികൾ തങ്ങളുടെ പഠനകാല ഓർമകൾ പങ്കുവെക്കുകയും അധ്യാപകർക്ക് ആദരവ് നേർന്ന് മനോഹരമായ ഗാനം ആലപിക്കുകയും ചെയ്തത് സദസ്യർക്ക് ഹൃദ്യമായ അനുഭവമായി . കുരുന്നുകളുടെ നൃത്താവിഷ്കാരം, കിന്റർ ഗാർട്ടൻ അധ്യാപികമാരും, സൂപ്പർവൈസറും ചേർന്ന് ആലപിച്ച കരോൾ ഗാനവും ചടങ്ങിന് മാറ്റു കൂട്ടി.
കിന്റർഗാർട്ടൻ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ബിരുദദാന ഗൗണുകളും, തൊപ്പികളും ധരിച്ച് മുഖ്യാതിഥിയിൽനിന്ന് കിന്റർഗാർട്ടൻ ഡിപ്ലോമ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.
പ്രിൻസിപ്പൽ വി. എസ്. സുരേഷ്, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ചേർന്ന് മുഖ്യാതിഥിക്കുള്ള ഉപഹാരം സമർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു, അഡീഷനൽ വൈസ് പ്രിൻസിപ്പൽ വിജയകുമാർ ഡൊമിനിക്, സ്കൂൾ മാനേജ്മെന്റ് അംഗങ്ങളായ ശബ്നം ബീഗം, ഫൈസൽ ഷംസുദ്ദീൻ, ഫെസ്ലിൻ അനീഷ് മോൻ, അധ്യാപകർ, രക്ഷിതാക്കൾ, മറ്റ് വിവിധ മേഖലയിൽ പ്രശസ്തരായ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, പൂർവ വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു. സുബി മാത്യു സ്വാഗതവും കിന്റർഗാർട്ടൻ സൂപ്പർവൈസർ പ്രിയ പ്രഭാത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.