ഒമാൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന് 

സൗഹൃദ സംഗമവും ഇഫ്താർ വിരുന്നുമായി ഒമാൻ പ്രവാസി അസോ.

മസ്‌കത്ത്: ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഒമാനിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമത്തിലും ഇഫ്താർ വിരുന്നിലും ആയിരക്കണക്കിന് പ്രവാസികൾ പങ്കെടുത്തു.

ജാതി-മത-ദേശ-ഭാഷാ വ്യത്യാസമില്ലാതെ പ്രവാസികൾ ഒന്നിച്ചിരുന്ന് മാനവ സൗഹൃദത്തിന്റെ സന്ദേശം പകർന്നു നൽകുന്ന പ്രതിജ്ഞ ഏറ്റുചൊല്ലി. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രധാന വ്യക്തികളും ഒമാനിലെ പ്രമുഖ സംഘടനാ പ്രതിനിധികളും വിശിഷ്ട വ്യക്തികളായി പങ്കെടുത്തു.

സൗഹൃദ സംഗമത്തിൽ പ്രസിഡന്റ് വിജി തോമസ് വൈദ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി രാജേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജസീം കരിക്കോട് നന്ദിയും പറഞ്ഞു. ഡോ. സജി ഉതുപ്പാൻ, അഡ്വ. മധുസൂദനൻ, ഷക്കീൽ ഹസ്സൻ, ഫാ. തോമസ് ജോസ്, സരസ്വതി മനോജ്‌, സിദ്ദീഖ്, നിയാസ് ചെണ്ടയാട്, സുനിൽ കുമാർ, ലൈബു മുഹമ്മദ്‌, മിഥുൻ, ബിബിൻ എന്നിവർ ആശംസ അറിയിച്ചു.

Tags:    
News Summary - Oman Expatriate Association hosts friendly gathering and Iftar feast.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.