ഒമാൻ എയർ കാർഗോ ഇന്ധന സർചാർജും യുദ്ധകാല സുരക്ഷ സർചാർജും ഏർപ്പെടുത്തുന്നു

മസ്കത്ത്: ഇന്ധനവില വർധനയും സംഘർഷ ബാധിത മേഖലകളിലെ വിമാന സർവിസുകൾക്കുള്ള ഇൻഷുറൻസ് ചെലവ് കൂടിയതും പരിഗണിച്ച് ഒമാൻ എയർ കാർഗോ പുതിയ സർചാർജുകൾ പ്രഖ്യാപിച്ചു. യുദ്ധസാധ്യതയുള്ള മേഖലകളിലൂടെയുള്ള ചരക്കുനീക്കത്തിന് ‘യുദ്ധകാല സുരക്ഷ സർചാർജ്’, ഇന്ധന സർചാർജ് എന്നിവയാണ് പുതുതായി ഏർപ്പെടുത്തുന്നത്. മാർച്ച് 18 മുതൽ ഈ പരിഷ്കാരം നിലവിൽവരും. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഴ്ചതോറും ഈ നിരക്കിൽ മാറ്റം വരുത്തും. സംഘർഷ സാധ്യതയുള്ള മേഖലകളിലെ ഇൻഷുറൻസ് ചെലവ് വർധിച്ച സാഹചര്യത്തിലാണ് ഇത് ഏർപ്പെടുത്തുന്നത്.

ഒമാൻ എയർ കാർഗോ ശൃംഖലയിലൂടെ അയക്കുന്നതോ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതോ അല്ലെങ്കിൽ ഒമാൻ വഴി കടന്നുപോകുന്നതോ ആയ എല്ലാ ചരക്ക് നീക്കങ്ങൾക്കും ഈ ചാർജുകൾ ബാധകമാണ്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ വിമാന ഇന്ധന വിപണിയെ സാരമായി ബാധിച്ചതിനാൽ പ്രവർത്തനച്ചെലവ് വർധിച്ചതിനാലാണ് നിരക്കുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതെന്നും ഇന്ധനവില, ഇൻഷുറൻസ് നിരക്കുകൾ, മറ്റ് പ്രവർത്തന സാഹചര്യങ്ങൾ എന്നിവ നിരന്തരം വിലയിരുത്തി, സർചാർജുകളിൽ കൃത്യമായ ഇടവേളകളിൽ മാറ്റം വരുത്തുമെന്നും ഒമാൻ എയർ കാർഗോ അറിയിച്ചു.

Tags:    
News Summary - Oman Air introduces cargo fuel surcharge and wartime security surcharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.