മസ്കത്ത്: ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് (ജുൾഫർ) നിർമിച്ച പ്രോഫിനാൽ പീഡിയാട്രിക് സസ്പെൻഷൻ മരുന്ന് വിപണിയിൽ നിന്ന് പിൻവലിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ആൻഡ് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് ജനറൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. കുട്ടികൾക്ക് പനി കുറയുന്നതിനും വേദന മാറുന്നതിനും മറ്റുമായി നൽകുന്ന മരുന്നാണിത്.
സജീവ ഘടകത്തിെൻറ പരിധിയാണ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ആദ്യത്തെ കാര്യം. ഇതോടൊപ്പം മരുന്നിെൻറ അലിയാത്ത ഭാഗങ്ങൾ കുപ്പിയുടെ അരികുകളിൽ അടിയുന്നുമുണ്ട്. കുലുക്കിയാലും ഇവ അലിഞ്ഞുപോകാത്തതുകൂടി കണക്കിലെടുത്താണ് മരുന്ന് വിപണിയിൽ നിന്ന് പിൻവലിച്ചത്. എല്ലാ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും മരുന്നുകൾ തിരിച്ചെടുക്കാൻ മന്ത്രാലയം നിർമാതാക്കളുടെ പ്രാദേശിക ഏജൻറിന് നിർദേശം നൽകി. മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാനമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.