Posted On
date_range Updated On
date_range മസ്കത്ത്- ചെന്നൈ റൂട്ടിൽ ഇൻഡിഗോ സീസണൽ സർവിസ് ആരംഭിക്കുന്നു
മസ്കത്ത്: മസ്കത്ത്-ചെന്നൈ റൂട്ടിൽ മേയ് മുതൽ ഇൻഡിഗോ സീസണൽ സർവിസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്നു ദിവസമാണ് സർവിസ്. ചെന്നൈയിൽനിന്നുള്ള സർവിസുകൾ മെയ് 14 മുതലും മസ്കത്തിൽനിന്നുള്ള സർവിസുകൾ മെയ് 15 മുതലും ആരംഭിക്കും. ചെന്നൈയിൽ നിന്ന് മസ്കത്തിലേക്കുള്ള സർവിസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11.45-ന് പുറപ്പെട്ട് പുലർച്ചെ 2.15-ന് മസ്കത്തിൽ എത്തും. മസ്കത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള സർവിസ് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 3.15ന് പുറപ്പെട്ട് രാവിലെ 8.15ന് ചെന്നൈയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.