Posted On
date_range Updated On
date_range ജപ്പാൻ പ്രധാനമന്ത്രിക്ക് സുൽത്താന്റെ അഭിനന്ദന സന്ദേശം
മസ്‌കത്ത്: ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സനേ ടകൈചിക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അഭിനന്ദന സന്ദേശം അയച്ചു. ജപ്പാൻ സർക്കാറിനെയും ജനതയെയും കൂടുതൽ പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കുന്നതിൽ പ്രധാനമന്ത്രിക്ക് വിജയാശംസകൾ നേർന്ന സുൽത്താൻ, വിജയത്തിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. ഇരു സൗഹൃദ രാജ്യങ്ങളിലെയും പങ്കാളിത്തവും സഹകരണവും തുടർന്നും സമൃദ്ധമാകട്ടെയെന്നും സുൽത്താൻ സന്ദേശത്തിൽ ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.