ബദർ അൽ സമാ റോയൽ ആശുപത്രിയിൽ ‘നൂറേ ഏസ്തറ്റിക്‌സ്’ വിഭാഗത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ ബിൻ റാഷിദ് അൽ മുസൽഹി നിർവഹിക്കുന്നു
മസ്‌കത്ത്: ബദർ അൽ സമാ റോയൽ ആശുപത്രി, കോസ്മറ്റോളജിയും ഈസ്തറ്റിക് മെഡിസിനും ചേർന്നുള്ള പുതിയ വിഭാഗമായ ‘നൂറേ ഏസ്തറ്റിക്‌സ്’ ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യകളും വിദഗ്ധ മെഡിക്കൽ പരിചരണവും വ്യക്തിഗത ചികിത്സാ പരിഹാരങ്ങളും സമന്വയിപ്പിച്ചാണ് പുതിയ വിഭാഗം രൂപകൽപന ചെയ്തിരിക്കുന്നത്. സുരക്ഷയും മികച്ച പരിചരണവും ഉറപ്പുവരുത്തി സ്വാഭാവിക സൗന്ദര്യം കൂടുതൽ തെളിയിക്കുകയാണ് ‘നൂറേ ഏസ്തറ്റിക്‌സ്’ വിഭാഗത്തിന്റെ ലക്ഷ്യമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ ബിൻ റാഷിദ് അൽ മുസൽഹി ഉദ്ഘാടനം നിർവഹിച്ചു. ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലതീഫ്, ഡോ. പി. എ. മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫിറാസത് ഹസ്സൻ, ഡോക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. താൻ കണ്ടതിൽ ഏറ്റവും ആധുനികമായ കോസ്മറ്റോളജി വിഭാഗങ്ങളിലൊന്നാണിതെന്ന് ഡോ. മുഹന്ന അൽ മുസൽഹി വിലയിരുത്തി.
രോഗികൾക്ക് സമഗ്രമായ ചികിത്സാനുഭവം ഉറപ്പാക്കുന്ന രീതിയിലാണ് വിഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ക്ലാരിറ്റി II സംവിധാനമുള്ള ആധുനിക ലേസർ ചികിത്സാ യൂണിറ്റാണ് നൂറേ എസ്തറ്റിക്‌സിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇതിനുപുറമെ, സ്കാർലറ്റ് ആർഎഫ് ഫ്രാക്ഷണൽ മൈക്രോനീഡ്‍ലിംഗ് ഉൾപ്പെടെയുള്ള ആധുനിക ചികിത്സകൾക്കായി സജ്ജീകരിച്ച ഏസ്തറ്റിക് പ്രൊസീജർ റൂമും വിഭാഗത്തിലുണ്ട്. നൂറേ എസ്തറ്റിക്‌സ് ആരംഭിച്ചതോടെ, ശാസ്ത്രീയവും സുരക്ഷിതവുമായ സൗന്ദര്യ ചികിത്സക്കുള്ള വിശ്വസനീയ കേന്ദ്രമായി ബദർ അൽ സമാ റോയൽ ആശുപത്രി പ്രീമിയം ആരോഗ്യ സേവനങ്ങളിൽ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.