ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ മലയാളി ഡോക്ടർമാർക്ക്
സ്നേഹാദരവ് നൽകിയപ്പോൾ
മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഓപൺ വാട്സ്ആപ് കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശനവും പതിറ്റാണ്ടുകളായി ഒമാനിലെ ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളി ഡോക്ട്ടർമാർക്കുള്ള സ്നേഹാദരവും നൽകി.
അസൈബയിലെ നാറ്റീവ് സ്റ്റോറി റസ്റ്റാറന്റിൽ നടന്ന പരിപാടി ഡോക്ടർ വി.എം.എ ഹക്കീം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജി തോമസ് വൈദ്യന്റെ അധ്യക്ഷതവഹിച്ചു. ഒമാനിലെ ആതുര സേവനരംഗത്ത് പ്രശസ്തരായ വിവിധ മലയാളി ഡോക്ടർമാർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി.ഡോ. പോൾ, ഡോ. രാജശ്രീ, ഡോ.സൂസൻ, ഡോ. ബഷീർ, ഡോ:.റഷീദ്, ഡോ. മൻസൂർ എന്നിവർ അവരുടെ ഒമാനിലെ സേവന കാലഘട്ടത്തിലെ വിവിധ അനുഭവങ്ങൾ പ്രവാസികളുമായി പങ്കുവെച്ചു.
രക്ഷാധികാരി രാജേഷ് കുമാർ, ട്രഷറർ ബിജു അത്തിക്കയം എന്നിവർ ചേർന്ന് ഒമാൻ പ്രവാസി അസോസിയേഷൻ അംഗങ്ങൾക്ക് നൽകുന്ന പ്രത്യേക പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു. സെക്രട്ടറി നൂറുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജാസീം കരിക്കോട് നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.