മസ്കത്ത്: ഖരീഫ് സീസണിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലിക തൊഴിലാളി കൈമാറ്റത്തിനുള്ള പുതിയ സേവനം ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. കമ്പോളം നിയന്ത്രിക്കുന്നതിനും ഒമാനി സംരംഭകരെ പിന്തുണക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. സദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വഴിയാണ് ഈ പുതിയ സംരംഭം അവതരിപ്പിച്ചത്.
ഈ പുതിയ സേവനം, ടൂറിസം സീസണിൽ തൊഴിലുടമകൾക്ക് തൊഴിലാളികളെ താൽക്കാലികമായി കൈമാറാൻ അനുവദിക്കുന്നു. ഖരീഫ് കാലയളവിൽ വർധിച്ചുവരുന്ന തൊഴിലാളി ആവശ്യകത നിറവേറ്റുന്നതിനും, അതേസമയം തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും ന്യായമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. തൊഴിലാളി കൈമാറ്റ പ്രക്രിയക്ക് ഡയറക്ടറേറ്റ് നൽകുന്ന അംഗീകൃത അപേക്ഷാ ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.