പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒമാൻ സ്വദേശിക്ക് നഷ്ടമായത് 29,000 റിയാൽ

മസ്കത്ത്: പണം ഇരട്ടിപ്പിച്ച് വൻ ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് ഒമാൻ സ്വദേശിയിൽനിന്ന് 29,000 റിയാൽ തട്ടിയെടുത്ത കേസിൽ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ സ്വദേശിയെ കബളിപ്പിച്ചത്.

വിവിധ തട്ടിപ്പ് രീതികൾ ഉപയോഗിച്ച് വിശ്വാസം നേടിയ പ്രതികൾ ഇയാളിൽനിന്ന് 29,000 റിയാൽ കൈക്കലാക്കുകയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.സാമ്പത്തിക തട്ടിപ്പുകൾക്കും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾക്കുമെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

വൻ ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ ഓഫറുകളിലും തട്ടിപ്പുകാരുടെ പ്രലോഭനങ്ങളിലും വീഴരുതെന്നും അധികൃതർ നിർദേശിച്ചു. തട്ടിപ്പിനിരയാകുന്നവർ ഉടൻ 80077444 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണമെന്നും ആർ ഒ പി അഭ്യർഥിച്ചു.

Tags:    
News Summary - Omani National Duped of OMR 29,000 in Money-Doubling Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.