പ്രേംനസീർ സുഹൃത്ത് സമിതി വനിതവിഭാഗം രൂപവത്കരണത്തിൽനിന്ന്
മസ്കത്ത്: പ്രേംനസീർ സുഹൃത്ത് സമിതി വനിത വിഭാഗത്തിന്റെ രൂപവത്കരണവും വനിത ദിനാചരണവും സംഘടിപ്പിച്ചു. മോഡേൺ നഴ്സറി ഡയറക്ടർ റസിയ ഹക്കീം ഉദ്ഘാടനം ചെയ്തു. പ്രേംനസീർ സുഹൃത് സമിതി വനിത വിഭാഗം കൺവീനർ ഫൗസിയ സനോജ് അധ്യക്ഷത വഹിച്ചു.
ഡോ. നീന മാലിക് ആഷിക് മുഹമ്മദ് മുഖ്യാതിഥിയായി. ചടങ്ങിൽ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിച്ചു. പ്രേംനസീർ സുഹൃത്ത് സമിതി വനിത വിഭാഗം കോ. കൺവീനർ പ്രമീള, പ്രേംനസീർ സുഹൃത് സമിതി പ്രസിഡൻറ് ഷഹീർ അഞ്ചൽ, ജനറൽ സെക്രട്ടറി കൃഷ്ണരാജ് അഞ്ചാലുംമൂട്, ആർട്സ് കൺവീനർ സാൻസെറ്റ് സ്റ്റുണർ, ജോയിൻ സെക്രട്ടറി തൗഫീഖ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.