മസ്കത്ത്: ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും ചേർന്ന് 38-ാമത് ഗൾഫ് ട്രാഫിക് വാരാചരണം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് വിവിധ ബോധവൽകരണ പരിപാടികൾ അരങ്ങേറും. “ഐ ക്രോസ് േസഫ്‍ലി’ എന്ന പ്രമേയത്തിൽ ഞായറാഴ്ച മുതൽ മേയ് ഏഴുവരെയാണ് വാരാചരണം.
ഈ ദിവസങ്ങളിൽ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി ബോധവത്കരണ പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കും. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ സംഘടനകളും ഇതിൽ പങ്കാളികളാകും. മസ്‌കത്ത് ഗവർണറേറ്റിലെ ബോധവത്കരണ പ്രദർശനം ഓൾ ഓഫ് ഒമാനിൽ നടക്കും. മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ എൻജി. അഹമ്മദ് സഈദ് അൽ അംറി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.