മസ്കത്ത്: ഒമാനിൽ ഇനി കൊഞ്ച് സീസൺ. ദേശീയ, അന്താരാഷ്ട്ര വിപണികളിൽ ഏറെ പ്രിയപ്പെട്ട താണ് ഒമാനിൽ നിന്നുള്ള കൊഞ്ച്. അറബിക്കടലിനെ അഭിമുഖീകരിച്ച് നിൽക്കുന്ന ദോഫാർ, അ ൽ വുസ്ത, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ കടലുകളിലാണ് കൂടുതൽ കൊഞ്ചുകൾ ലഭിക്കുന് നത്.
മൂന്ന് മാസമാണ് സീസൺ. മേഖലയിലെ മത്സ്യബന്ധന തൊഴിലാളികളുടെ പ്രധാന വരുമാന മ ാർഗം കൂടിയാണ് ഇൗ സീസൺ. ഇൗ മേഖലയിലെ മീൻപിടിത്തക്കാരുടെ പ്രധാന വരുമാനം കൂടിയാണ് കൊഞ്ച് പിടിത്തം. ഇൗ വർഷവും മികച്ച രീതിയിൽ കൊഞ്ച് ലഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മീൻപിടിത്തക്കാർ പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥയും കടലിലെ മറ്റു ലക്ഷണങ്ങളും ഇതാണ് സൂചിപ്പിക്കുന്നതെന്ന് മീൻപിടിത്തക്കാർ പറയുന്നു.കഴിഞ്ഞ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് അധിക ഉൽപാദനമുണ്ടായതായി ജലാൻ ബനീ ബൂഹസൻ ഫിഷറീസ് െഡവലപ്മെൻറ് ഡിപ്പാർട്മെൻറ് ഡയറക്ടർ ജുമാ ബിൻ സാലഹ് അൽ കസ്ബി പറഞ്ഞു. 4.8 ദശലക്ഷം റിയാൽ വിലവരുന്ന 958 ടൺ കൊഞ്ചാണ് പിടിച്ചത്. 2018ൽ 2.1 ദശലക്ഷം റിയാൽ വില വരുന്ന 473 ടൺ കൊഞ്ചായിരുന്നു ലഭിച്ചത്. ഇൗ വർഷം കിലോഗ്രാമിന് നാല് മുതൽ അഞ്ച് വരെ റിയാൽ ലഭിക്കുമെന്നും അൽ കസ്ബി പറഞ്ഞു.
ആരോഗ്യപരമായി നിരവധി ഗുണങ്ങളുള്ളതിനാൽ പ്രാദേശിക മാർക്കറ്റിൽ തന്നെ കൊഞ്ചിന് വൻ ഡിമാൻഡുള്ളതായി അദ്ദേഹം പറഞ്ഞു. 2018നെക്കാൾ ഇരട്ടിയിലധികമാണ് കഴിഞ്ഞ വർഷം പ്രാദേശിക വിപണിയിൽ ചെലവായത്. ഒമാൻ കടലിൽ കൊഞ്ച് പിടിക്കാനുള്ള കാലപരിധി കാർഷിക മത്സ്യ വിഭവ മന്ത്രാലയം മാറ്റി നിശ്ചയിച്ചിട്ടുണ്ട്. പുതുക്കിയതനുസരിച്ച് എല്ലാ വർഷം മാർച്ച് മുതൽ മേയ് വരെയാണ് കൊഞ്ച് പിടിത്തകാലം. നേരത്തേ മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു അനുമതി.
ജൂൺ ആദ്യം മുതൽ ഫെബ്രുവരി അവസാനം വരെ കൊഞ്ച് പിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടൽ സമ്പത്ത് സംരക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തിെൻറ ഭാഗമാണിത്. കൊഞ്ച് പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികളും വിപണന രംഗത്തുള്ള കമ്പനികളും മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് കയറ്റുമതിയിൽ നിയന്ത്രണങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.