സലാല: വിസിറ്റിങ് വിസയിൽ എത്തി പല കാരണങ്ങളാൽ മടങ്ങാൻ സാധിക്കാതിരുന്ന ഏഴംഗ കുടുംബം പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങി.ഈ കുടുംബത്തിലെ രണ്ട് കുട്ടികൾ സലാലയിലാണ് ജനിച്ചത്. മാതാപിതാക്കളുടെ വിസ കാലാവധി കഴിഞ്ഞിരുന്നതിനാലും പാസ്പോർട്ടുകൾ കൈവശം ഇല്ലാതിരുന്നതിനാലും ഈ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും മറ്റു രേഖകളും ഉണ്ടായിരുന്നില്ല. കോൺസുലാർ ഏജന്‍റ് ഡോ.കെ. സനാതനനാണ് നിയമപരമായ കടമ്പകൾ താണ്ടി ഇവർക്ക് ആവശ്യമായ രേഖകളും ഔട്ട്പാസ്സും സംഘടിപ്പിച്ചു നൽകിയത്. പ്രവാസി വെൽഫെയർ സലാല പ്രവർത്തകർ ഇവർക്ക് നാട്ടിലേക്ക് മടങ്ങുവാൻ ആവശ്യമായ ടിക്കറ്റുകൾ നൽകി സഹായിച്ചു. കെ. സൈനുദ്ദീൻ, ഷമീല ഇബ്രാഹിം തുടങ്ങിയവർ ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു.
ഗൃഹനാഥനായ യുവാവിന് ചില സാങ്കേതിക കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുവാൻ സാധിച്ചിട്ടില്ല.പ്രതിസന്ധികൾ താണ്ടി ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നാടണയുവാൻ സഹായം ചെയ്ത എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു. ഐ.എം.ഐ സലാല ജനറൽ സെക്രട്ടറി സാബുഖാൻ, പ്രവാസി വെൽഫെയർ പ്രസിഡൻ്റ് അബ്ദുല്ല മുഹമ്മദ് എന്നിവർ ചേർന്ന് ഇവർക്കുള്ള ടിക്കറ്റ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.