പ്രവാസി വെൽഫെയർ ഒമാൻ മസ്കത്ത് മേഖല അബീർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കേന്ദ്ര വൈസ് പ്രസിഡന്റ് അർഷദ് പെരിങ്ങാല ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: പ്രവാസി വെൽഫെയർ ഒമാൻ മസ്കത്ത് മേഖല അബീർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റുവി അബീർ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ ജനറൽ വിഭാഗത്തിന് പുറമെ ഹൃദ്രോഗ വിദഗ്ധർ അടക്കം ആശുപത്രിയിലെ വിവിധ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായത് ക്യാമ്പിൽ പങ്കെടുത്തവർക്ക് ആശ്വാസമായി.
രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് പ്രവാസി വെൽഫെയർ കേന്ദ്ര വൈസ് പ്രസിഡന്റ് അർഷദ് പെരിങ്ങാല ഉദ്ഘാടനം ചെയ്തു. അബീർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ഹാഷിം ജവാദ്, ജനറൽ മാനേജർ മുസ്തഫ, ഫാത്തിമ ജമാൽ, സെക്രട്ടറി ഉവൈസ് ഉസ്മാൻ എന്നിവർ സംസാരിച്ചു. മസ്കത്ത് മേഖല പ്രസിഡന്റ് ഷജീർ ജബ്ബാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.