പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ന്റെ വെ​ബ്‌​സൈ​റ്റ് ലോ​ഞ്ചി​ങ്​ ഓ​ൺ​​ലൈ​നി​ൽ വീ​ക്ഷി​ക്കു​ന്ന

മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി ജീ​വ​ന​ക്കാ​രും ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് വെ​ബ്‌​സൈ​റ്റ് ലോ​ഞ്ച് ചെ​യ്തു

മ​സ്‌​ക​ത്ത്: ജ​നു​വ​രി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ക്കു​ന്ന 17ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ന്റെ വെ​ബ്‌​സൈ​റ്റ് ലോ​ഞ്ചി​ങ്​ ന​ട​ന്നു.

ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​റാ​ണ്​ ലോ​ഞ്ചി​ങ്​ ന​ട​ത്തി​യ​ത്. ലോ​ഞ്ചി​ങ്​ ഓ​ൺ​​ലൈ​നി​ലൂ​​ടെ വീ​ക്ഷി​ക്കാ​ൻ മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലും സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ സം​ബ​ന്ധി​ച്ചു. പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ന്റെ പ്ര​ത്യേ​ക​ത​ക​ളും പ്ര​വാ​സി​ക​ള്‍ രാ​ജ്യ​ത്തി​ന് ന​ല്‍കി​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്ത​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Pravasi Bharatiya Divas website launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.