പ്ര​വാ​സ കൈ​ര​ളി സാ​ഹി​ത്യ പു​ര​സ്‌​കാ​രം കെ.​ആ​ര്‍. മീ​ര​ക്ക്

പ്ര​വാ​സ കൈ​ര​ളി സാ​ഹി​ത്യ പു​ര​സ്‌​കാ​രം കെ.​ആ​ര്‍. മീ​ര​ക്ക്മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്റെ പ്ര​വാ​സ കൈ​ര​ളി സാ​ഹി​ത്യ പു​ര​സ്‌​കാ​രം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും വ​യ​ലാ​ര്‍ അ​വാ​ര്‍ഡ് ജേ​താ​വു​മാ​യ കെ.​ആ​ര്‍. മീ​ര​ക്ക്. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​വും വ​യ​ലാ​ര്‍ അ​വാ​ര്‍ഡും ല​ഭി​ച്ച ആ​രാ​ച്ചാ​ര്‍ എ​ന്ന നോ​വ​ലാ​ണ് അ​വാ​ര്‍ഡി​ന് അ​ര്‍ഹ​മാ​യ കൃ​തി.

ജ​നു​വ​രി 27ന്​ ​വൈ​കീ​ട്ട് ആ​റി​ന് റൂ​വി​യി​ലെ അ​ല്‍ ഫ​ല​ജ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ‘സ​ർ​ഗ​സം​ഗീ​തം 2023’ പ​രി​പാ​ടി​യി​ല്‍ മ​ല​യാ​ളം വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ പി. ​ശ്രീ​കു​മാ​ര്‍ കെ.​ആ​ര്‍. മീ​ര​ക്ക് പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു​രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ പി​ന്ന​ണി ഗാ​യ​ക​ന്‍ ഉ​ണ്ണി മേ​നോ​ന്‍ ന​യി​ക്കു​ന്ന ഗാ​ന​മേ​ള മു​ഖ്യ ആ​ക​ര്‍ഷ​ണ​മാ​യി​രി​ക്കും. പ്ര​വേ​ശ​നം പാ​സ് മൂ​ലം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന് പി. ​ശ്രീ​കു​മാ​ര്‍, കോ-​ക​ണ്‍വീ​ന​ര്‍ ലേ​ഖ വി​നോ​ദ്, ട്ര​ഷ​റ​ര്‍ അ​ജി​ത് കു​മാ​ര്‍, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​നി​ല്‍കു​മാ​ര്‍ കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ജ​നു​വ​രി 28ന് ​മ​ല​യാ​ള വി​ഭാ​ഗം ഹാ​ളി​ല്‍ സാ​ഹി​ത്യ വി​ഭാ​ഗം ന​യി​ക്കു​ന്ന സാ​ഹി​ത്യ ച​ര്‍ച്ച​യി​ലും കെ.​ആ​ര്‍. മീ​ര മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Pravasa Kairali Literary awarda- K.R. Meera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.