?????? ????????????????????????. ??????? ??????? ??.??. ???? ????????? ????????????

ചിരിയും ചിന്തയുമുണർത്തുന്ന വരകളുമായി പ്രണവ്

മസ്കത്ത്: ചെറിയ വരകളിലൂടെ കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥി. അൽ ഗൂബ്ര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പ്രണവി​െൻറ കോവിഡ് ബോധവത്കരണ കാരിക്കേച്ചറുകൾ പ്രതിഭയുടെ മിന്നലാട ്ടം ദൃശ്യമാകുന്നവയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും കേരള ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും നടൻമാരായ മമ്മൂട്ടിയും മോഹൻലാലും മമ്മൂട്ടിയും ഹരിശ്രീ അശോകനും ജഗതിയും പൃഥിരാജും തിലകനും ഗായകൻ യേശുദാസുമൊക്കെയാണ് കാരിക്കേച്ചറുകളിൽ ഉള്ളത്.

ജനതാ കർഫ്യൂവും ലോക്ഡൗണുമാണ് മോദിയുടെ കാരിക്കേച്ചറിലൂടെ പങ്കുവെക്കുന്നത്. വീടുകളിൽ തന്നെ തുടരുക, പൊലീസ് നിർദേശങ്ങൾ അനുസരിക്കുക, നാട്ടിലെത്തുന്ന വിദേശികൾ ക്വാറൈൻറനിൽ തുടരുക, മടുപ്പ് ഒഴിവാക്കാൻ ക്വാറൈൻറൻ സംഗീത സാന്ദ്രമാക്കുക, പാവങ്ങളെ സഹായിക്കുക തുടങ്ങിയ സന്ദേശങ്ങൾ വിവിധ കാരിക്കേച്ചറുകളിലൂടെ പറഞ്ഞുെവക്കുന്നു.

ഇന്ത്യ നിശ്ചയമായും കോവിഡിനെ പരാജയപ്പെടുത്തുമെന്ന് പറയുന്ന കാരിക്കേച്ചറിലുള്ളത് ക്രിക്കറ്റ് താരം വിരാട് കോഹ്​ലിയാണ്. മൂന്നര വയസ്സ്​ മുതലാണ് പ്രണവ് ചിത്രരചനയിൽ താൽപര്യം പ്രകടിപ്പിക്കുന്നത്. കാറുകളുടെ ത്രിമാന വരകളിലൂടെയായിരുന്നു തുടക്കം. പിന്നീട് ചിത്ര രചനയിലേക്ക് കടന്നു. നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ട്. പ്രദർശനങ്ങളിൽ പെങ്കടുക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ കമ്പം വാഹനങ്ങളുടെ ത്രിമാന രൂപങ്ങൾ വരക്കാനാണെന്ന് മാതാവ് രമ പറയുന്നു. കഴിഞ്ഞ വർഷം സ്വകാര്യ ചാനലി​​െൻറ ഷോയിലും പ്രണവ് പെങ്കടുത്തിരുന്നു. വാഹനങ്ങളുടെ നാല് സ്കെച്ചുകൾ ലൈവായി വരച്ച് പ്രണവ് അവിടെ കൈയടി നേടി. ചിത്രകാരി കൂടിയായ മാതാവ് രമയുടെ പ്രേരണയിലാണ് പ്രണവ് കോവിഡ് കാരിക്കേച്ചറിൽ ഒരുകൈ നോക്കിയത്. 20 കാരിക്കേച്ചറുകളാണ് ആകെ വരച്ചത്. ഇവയിൽ പലതും പൂർണത കൊണ്ട് വിസ്മയിപ്പിക്കുന്നതാണ്.

പി.ഡി.ഒയിൽ ജോലി ചെയ്യുന്ന ശിവകുമാറാണ് പ്രണവി​െൻറ പിതാവ്. ഒരു സഹോദരിയുണ്ട്. മാതാവ് രമ ഇന്ത്യൻ എംബസിയിലും പി.ഡി.ഒയിലുമടക്കം നടന്ന ചിത്ര പ്രദർശനങ്ങളിൽ പെങ്കടുത്തത്.

Tags:    
News Summary - pranav caricature are excellent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.