മസ്കത്ത്: ഒമാനിലെ ആദ്യ പോളിമർ ഉൽപാദന പ്ലാൻറ് ഉദ്ഘാടനം ചെയ്തു. ഇസഡ്.എൽ.ഇ.ഒ. ആർ കെമിക്കൽസ് ഒമാൻ കമ്പനിയുടെ കീഴിൽ സലാലയിലെ റായ്സൂത്ത് വ്യവസായ മേഖലയിലാണ ് പ്ലാൻറ് നിർമിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഗ്രൂപ്പായ ഇസഡ്.എൽ.ഇ.ഒ.ആർ കെമിക്കൽ സിെൻറ ഉപസ്ഥാപനമാണിത്.
മസ്കത്തിലെ ക്രൗൺപ്ലാസ ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. അന്താരാഷ്ട്ര ബന്ധങ്ങൾക്കും സഹകരണത്തിനുമുള്ള ഉപപ്രധാനമന്ത്രിയും സുൽത്താെൻറ സ്വകാര്യ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരീഖ് അൽ സൈദ് ആണ് പ്ലാൻറിെൻറ ഉദ്ഘാടനം നിർവഹിച്ചത്. സയ്യിദ് തൈമൂർ ബിൻ അസദ് അൽ ൈസദ്, സയ്യിദ് അദ്ഹം ബിൻ തുർക്കി അൽ സൈദ്, ഡോ. അൽ ഖത്താബ് ബിൻ ഗാലിബ് അൽ സൈദ് തുടങ്ങി വിശിഷ്ട വ്യക്തികളും പി.ഡി.ഒ അധികൃതർ അടക്കമുള്ളവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഗൾഫ് മേഖലയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ പ്ലാൻറാണിത്. വിവിധ ആവശ്യങ്ങൾക്ക് പോളിമറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും എണ്ണയുൽപാദനം വർധിപ്പിക്കുന്നതാണ് പ്രധാന ഉപയോഗം. എൻഹാൻസ്ഡ് ഒായിൽ റിക്കവറിക്ക് പ്രാദേശികമായി പോളിമറുകൾ നിർമിക്കുകയെന്ന ആശയം 2013ലാണ് ആദ്യം മുന്നോട്ടുവെച്ചത്. 33,000 മീറ്റർ സ്ക്വയർ വിസ്തൃതിയിലുള്ള പ്ലാൻറ് 20 ദശലക്ഷം ഡോളർ മുതൽമുടക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. നിലവിൽ പ്രതിവർഷം 15,000 ടൺ പോളിമറുകൾ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ടാകും. ഇത് വിവിധ ഘട്ടങ്ങളിലായി പ്രതിവർഷം 70,000 ടൺ എന്ന നിലവാരത്തിലേക്ക് ഉയർത്തും. ഒമാനി, ജി.സി.സി, വടക്കേ അമേരിക്കൻ വിപണികളിലേക്കും പോളിമറുകൾ കയറ്റിയയക്കാൻ പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.