മസ്കത്ത്: ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മസ്കത്തിലെ ശിവക്ഷേത്രം സന്ദർശിച്ചു. ഒാൾഡ് മസ്കത്തിലെ 125 വർഷം പഴക്കമുള്ള ശിവക്ഷേത്രത്തിലാണ് മോദി സന്ദർശനം നടത്തിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിച്ചു.
ഗൾഫ് മേഖലയിലുള്ള ഏറ്റവും പഴയ ക്ഷേത്രമാണിത്. വ്യാപാരികളായി മസ്കത്തിലെത്തിയ ഗുജറാത്ത് സ്വദേശികളാണ് ക്ഷേത്രം നിർമിച്ചത്. 1999 ൽ ക്ഷേത്രം നവീകരിക്കുകയായിരുന്നു.
ഒമാനിലെ സുൽത്താൻ ഖ്വാബൂസ് ഗ്രാൻസ് മോസ്ക്കിലും മോദി സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.