മസ്കത്ത്: ഒമാനി വിദ്യാർഥികൾക്ക് പാർട്ട്ടൈം ജോലി ചെയ്യാൻ അനുമതി. മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഡോ. മഹദ് അൽ ബഊവിൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സർക്കാർ/ സ്വകാര്യ സ്കൂളുകളിൽ എൻറോൾ ചെയ്ത 15 വയസ്സിന് മുകളിലുള്ള ജി.ഇ.ഡി വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിക്ക് അനുമതിയുണ്ടായിരിക്കും.
അനുവദനീയമായ ജോലികളുടെ പട്ടിക മന്ത്രാലയം പുറത്തറിയിക്കും. സെമസ്റ്റർ പരീക്ഷകൾക്ക് ശേഷം രക്ഷിതാക്കളുെട അനുമതിയോടെ വേണം ജോലി ചെയ്യാൻ. വേതനം, തൊഴിൽസമയം തുടങ്ങിയ കാര്യങ്ങളിൽ ഇരുകക്ഷികളും ധാരണയുണ്ടാക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.