സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചതിന്​ ശിക്ഷ ലഭിച്ചവർ

സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചവർക്ക്​ തടവും പിഴയും നാടുകടത്തലും ശിക്ഷ

മസ്​കത്ത്​: സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിച്ചവർക്ക്​ തടവും പിഴയും നാടുകടത്തലും ശിക്ഷ. ഏഴുപേർക്കാണ്​ ശിക്ഷ വിധിച്ചത്​. ഇവരുടെ പേരും ചിത്രങ്ങളും പബ്ലിക്​ പ്രോസിക്യുഷൻ പുറത്തുവിട്ടു. ശിക്ഷ ലഭിച്ചതിൽ രണ്ട്​ പേർ ഇന്ത്യക്കാരാണ്​.

നാലുപേർ ബംഗ്ലാദേശികളും ഒരാൾ പാകിസ്​താനിയുമാണ്​. രാത്രി സഞ്ചാരവിലക്ക്​ ലംഘിച്ചതിനാണ്​ ഇവർ അറസ്​റ്റിലായതെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു. ദോഫാർ, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ പ്രൈമറി കോടതികൾ ഇവർക്ക്​ ഒരു മാസം തടവും ആയിരം റിയാൽ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ രാജ്യത്തുനിന്ന്​ നാടുകടത്താനും ഉത്തരവിൽ പറയുന്നു. ഇത്​ രണ്ടാം തവണയാണ്​ പബ്ലിക്​ പ്രോസിക്യൂഷൻ സുപ്രീം കമ്മിറ്റി ഉത്തരവുകൾ ലംഘിച്ചതിന്​ അറസ്​റ്റിലായവരുടെ പേരുകളും ചിത്രങ്ങളും പുറത്തുവിടുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.