പി.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റിയുടെയും മസ്കത്ത് മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈദ് സംഗമം
മസ്കത്ത്: പി.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റിയുടെയും മസ്കത്ത് മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സറയ്യാ റെസ്റ്റ് ഹൗസിൽ ഈദ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. അൻസിൽ മൗലവി കവലയൂർ ഈദ് സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.
മസ്കറ്റ് മേഖലാ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. റൂഷിദ് അമീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രവാസ ലോകത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കിടയിൽ കാരുണ്യത്തിന്റെ വെളിച്ചം വീശാൻ നമുക്കാകണമെന്നും നിരന്തരമായി എയർലൈൻസുകൾ നടത്തുന്ന നിരക്ക് വർധനയും ഷെഡ്യൂളുകൾ ക്യാൻസൽ ചെയ്തുകൊണ്ട് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടാവാതിരിക്കാൻ പ്രവാസി സംഘടനകൾക്കിടയിൽ ഏകോപനത്തോടെയുള്ള ഇടപെടലുണ്ടാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ നാഷനൽ സെക്രട്ടറി അമാൻ വട്ടക്കരിക്കകം പറഞ്ഞു..
അഹമ്മദ് കബീർ പരപ്പനങ്ങാടി, മൊയ്തീൻ ഷാ, അലാവുദ്ദീൻ, അബ്ദുല്ല പൊന്നാനി, സിദ്ദീഖ്, ഇസ്ഹാക്ക്, ഇജാസ്, അഷ്റഫ് പൊന്നാനി, നജീബ്, മുഹമ്മദ് ഷാൻ മന്നാനി, അബ്ദുല്ലത്തീഫ് ബുറൈമി തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി നിസാം സ്വാഗതവും ആഷിക് ചെറുപ്പളശ്ശേരി നന്ദിയും പറഞ്ഞു. പ്രവർത്തകരുടെയും വനിതകളുടെയും വിദ്യാർഥികളുടെയും സാന്നിധ്യംകൊണ്ടും വിവിധ കലാ, കായിക പരിപാടികൾ കൊണ്ടും പരിപാടി ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.