Posted On
date_range Updated On
date_range മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്‌പോർട്ട് സേവനം തടസ്സപ്പെടും
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്‌പോർട്ട് സേവനങ്ങൾ തിങ്കളാഴ്ച വൈകീട്ടുവരെ തടസ്സപ്പെടും.
പാസ്‌പോർട്ട് സേവാപോർട്ടിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്,പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ എന്നിവയാണ് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്.
ശനിയാഴ്ച വൈകീട്ട് 5.30 മുതൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4.30വരെ സേവനങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ബി.എല്‍.എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.