റൂവി അൽ ഫവാൻ റസ്റ്റാറന്റിലെ പാർട്ടി ഹാൾ
മസ്കത്ത്: സാധാരണക്കാരായ ആളുകൾ കൂടുതലായി ആശ്രയിക്കുന്ന റൂവി അൽ ഫവാൻ റസ്റ്റാറന്റിൽ പാർട്ടി ഹാൾ തുറന്നു. ഹോട്ടലിനോട് ചേർന്നുതന്നെ ഒരുക്കിയ ഹാളിൽ ഏകദേശം നൂറുപേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകും. ആഘോഷ പരിപാടികൾക്ക് പുറമെ, കലാസാംസ്കാരിക, സാഹിത്യ പരിപാടികളും സന്നദ്ധ സംഘടനകളുടെ ഇഫ്താർ വിരുന്നുകളും സംഘടിപ്പിക്കാവുന്നതാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നാട്ടിൽ പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഉരൽ, അമ്മിക്കല്ല്, ഉറി മുതലായ അപൂർവ വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അക്ഷരസ്നേഹികൾക്കായി ചെറിയ പുസ്തകശേഖരവും ഒരുക്കിയിട്ടുണ്ട്. തലശ്ശേരി വിഭവങ്ങൾക്കു പുറമെ നാടൻ, ഇന്ത്യൻ, ചൈനീസ് വിഭവങ്ങളും ലഭിക്കും. സാധാരണക്കാരായ ആളുകൾക്കായി എല്ലാ ദിവസവും ഒരു റിയാലിന്റെ ഇഫ്താർ കിറ്റും ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾക്ക് സമൂഹ നോമ്പുതുറക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും എത്തിച്ചുനൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു. കെ.ടി. സിറാജ്, ജസീൽ, റാഫി, ഷെയ്ഖ്, അഷ്റഫ്, സലിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.