ഇന്ത്യൻ നേവിയുടെ പടക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം സന്ദർശിച്ച് നാവികരുമായി സംവദിക്കുന്ന വിദ്യാർഥികൾ
Posted On
date_range Updated On
date_range അൽ ഖൂദ് ബ്രിഡ്ജ് ഇന്റർചേഞ്ചിൽ ഭാഗിക ഗതാഗത നിയന്ത്രണം
മസ്കത്ത്: അടിയന്തര റോഡ് അറ്റകുറ്റപ്പണികൾക്കായി അൽ ഖൂദ് പാലം ഇന്റർചേഞ്ചിൽ നിന്നും അൽ ഫുറൂസിയ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഭാഗികമായി അടച്ചിടുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തുന്ന അറ്റകുറ്റപ്പണികൾ വെള്ളിയാഴ്ച അർധരാത്രി 12 ന് ആരംഭിച്ച്, ഞായറാഴ്ച പുലർച്ചെ മൂന്നു വരെ തുടരും. മസ്കത്ത് ഗവർണറേറ്റിലുടനീളം നടത്തിവരുന്ന റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, തകരാറിലായ റോഡ് ഭാഗം അടിയന്തിരമായി നന്നാക്കാനാണ് ഈ താൽക്കാലിക നിയന്ത്രണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.