മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ പാർക്കിങ് ഓഫർ തുടരുമെന്ന് ‘ഒമാന്‍ എയര്‍പോര്‍ട്ട്സ്’ പ്രതിദിനം ഒരു റിയാല്‍ നിരക്കില്‍ എയര്‍പോര്‍ട്ടിലെ പി5, പി6 പാര്‍ക്കിങ് ഏരിയകളില്‍ തുടര്‍ന്നും വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ലോജിസ്റ്റിക്സ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് നേരത്തെ പി5 ഏരിയയില്‍ ഓഫര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ഏപ്രില്‍ 30ന് ആരംഭിച്ച ഓഫര്‍ നിരക്ക് സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നിരക്കിളവ് ഈ വര്‍ഷം അവസാനം വരെ നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. പി6 ഏരിയ കൂടി കുറഞ്ഞ നിരക്കില്‍ പാര്‍ക്കിങ് സൗകര്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് പി5 ഏരിയയിലെ നിരക്ക് കുറഞ്ഞ പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തിയത്. ഖരീഫ് കാലത്തുള്‍പ്പെടെ യാത്രക്കാര്‍ക്ക് നിരക്കിളവ് ഏറെ ഗുണകരമായി. ഒമാനില്‍നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും മസ്കത്തില്‍നിന്ന് സലാല ഉള്‍പ്പെടെ ഒമാന്റെ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും മൂന്ന് മാസം കൂടി പി5, പി6 പാര്‍ക്കിങ് ഏരിയകളില്‍ ചെറിയ ചെലവില്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനാകും. തുടക്കത്തിൽ ഒരു പരിമിത സമയ പ്രമോഷനായി ആരംഭിച്ച ദീർഘകാല പാർക്കിങ് സേവനം ഈ വർഷം അവസാനം വരെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.