ഫലസ്തീൻ: ​ യു.എസ് പ്രസിഡന്റ് സുൽത്താനുമായി ഫോണിൽ സംസാരിച്ചു

മസ്കത്ത്​: ഫലസ്തീനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്​ യു.എസ്.​ പ്രസിഡന്‍റ്​ ജോ ബൈഡൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ചു.

ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകൾ അവലോകനം ചെയ്യുകയും പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ച്​ കാഴ്ചപ്പാടുകൾ ഇരുവരും കൈമാറുകയും ചെയ്​തായി ഒമാൻ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്തു.

ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത, സിവിലിയന്മാരെ സംരക്ഷിക്കുക, മാനുഷിക പരിഗണനക്ക്​ ഏറ്റവും ഉയർന്ന മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സുൽത്താൻ ഊന്നിപ്പറഞ്ഞു.

1967ലെ അതിർത്തി അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ കുറിച്ചും സുൽത്താൻ പറഞ്ഞു

Tags:    
News Summary - Palestine: The US President spoke to Sultan on the phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.