ഫലസ്തീൻ അംബാസഡർ ഡോ. തയ്സീർ അലി ഫർഹത്തിന് റോയൽ ഓഫിസ് മന്ത്രി ജനറൽ
സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി നൽകിയ യാത്രയയപ്പ്
മസ്കത്ത്: സേവന കാലാവധി പൂർത്തിയാക്കി സുൽത്താനേറ്റിൽനിന്ന് മടങ്ങുന്ന ഫലസ്തീൻ അംബാസഡർ ഡോ. തയ്സീർ അലി ഫർഹത്തിന് റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി യാത്രയയപ്പ് നൽകി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ അംബാസഡർ നടത്തിയ ശ്രമങ്ങൾക്ക് മന്ത്രി നന്ദി പറഞ്ഞതിനൊപ്പം ഭാവിശ്രമങ്ങളിൽ വിജയം നേരുകയും ചെയ്തു.
സർക്കാറിൽനിന്ന് ലഭിച്ച സഹകരണത്തിനും കരുതലിനും അംബാസഡർ നന്ദി അറിയിച്ചു. ഫലസ്തീൻ ലക്ഷ്യത്തോടുള്ള ഒമാന്റെ ഉറച്ച നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. ഒമാനും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴവും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.