Posted On
date_range Updated On
date_range എട്ട് കിലോയിലധികം മയക്കുമരുന്നുമായി പാക് പൗരൻ പിടിയിൽ
മസ്കത്ത്: എട്ട് കിലോയിലധികം മയക്കുമരുന്നുമായി തെക്കൻ ബാത്തിനയിൽനിന്ന് പാകിസ്താൻ പൗരനെ റോയൽ ഒമാൻ പൊലീസ് പിടികൂടി. എട്ട് കിലോയിലധികം വരുന്ന ക്രിസ്റ്റൽ മെത്ത്, മോർഫിൻ, ഹാഷിഷ്, 16,500 സൈക്കോട്രോപിക് ഗുളികകൾ എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. തെക്കൻ ബാത്തിന പൊലീസിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.